അങ്ങനെ ആ വെളുത്ത നായ്ക്കുട്ടി പച്ചനിറത്തിലായി; വൈറല്‍ ചിത്രത്തിന് പിന്നില്‍

അങ്ങനെ ആ വെളുത്ത നായ്ക്കുട്ടി പച്ചനിറത്തിലായി; വൈറല്‍ ചിത്രത്തിന് പിന്നില്‍

ഏറെ ജനപ്രിയമാണ് സോഷ്യല്‍മീഡിയ. ജനപ്രിമായിട്ട് കാലങ്ങള്‍ കുറച്ചേറെ ആകുകയും ചെയ്തു. പ്രായഭേദമന്യേ പലരും ഇന്ന് സമൂഹമാധ്യമങ്ങളുടെ ഉപഭോക്താക്കളാണ്. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിന് അരികെ ലഭിക്കുന്നതു കൊണ്ടാണ് സമൂഹമാധ്യമങ്ങള്‍ക്ക് ഇത്രമേല്‍ പ്രചാരം ലഭിച്ചതും.  

വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും പുറമെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളും പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്‍ അതിവേഗമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും.  

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഒരു ചിത്രമുണ്ട്. ഒരു നായ്ക്കുട്ടിയാണ് ചിത്രത്തില്‍. എന്നാല്‍ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് നായയുടെ നിറമാണ്. പച്ച നിറമാണ് നായക്ക്. പച്ചനിറമുള്ള നായ്ക്കുട്ടി എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രം നിരവധിപ്പേര്‍ പങ്കുവെച്ചു. ചിലര്‍ അതിശയവും അത്ഭുതവും പ്രകടിപ്പിച്ചു. മറ്റ് ചിലരാകട്ടെ സംഗതി ഫെയ്ക്ക് ആണെന്ന തരത്തിലും പ്രചരണം നടത്തി.  

വെളുത്ത നിറമുള്ള നായ്ക്കുട്ടി എങ്ങനെയാണ് പച്ച നിറത്തില്‍ ആയതെന്ന് അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചവരും നിരവധിയാണ്. എന്നാല്‍ ഈ പച്ചനിറത്തിന് കാരണം പെയിന്റേ ചായമോ ഒന്നുമല്ല. ഈ നായ ഒന്ന് പുല്ലില്‍ കിടന്ന് ഉരുണ്ടതാണ് സംഗതി. അരിഞ്ഞിട്ട പുല്ല് കണ്ടപ്പോള്‍ കൗതുകം തോന്നിയ നായ്ക്കുട്ടി അതില്‍ കയറി ഉരുണ്ടു. തിരിച്ചിറങ്ങിയപ്പോള്‍ രോമത്തിലെല്ലാം പച്ചപ്പുല്ല്. ആദ്യ കാഴ്ചയില്‍ നായയുടെ നിറം മാറിയതായേ തോന്നൂ. എന്തായാലും വൈറലായിരിക്കുകയാണ് നായയുടെ ഈ പച്ചനിറം.  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.