അവസാനത്തെ ആ എക്‌സ്പ്രഷനാണ് ഹൈലൈറ്റ്;' ബോട്ടില്‍ ഫ്‌ളിപ്പിലൂടെ മനം കവര്‍ന്ന് കുരുന്ന്- വീഡിയോ

അവസാനത്തെ ആ എക്‌സ്പ്രഷനാണ് ഹൈലൈറ്റ്;' ബോട്ടില്‍ ഫ്‌ളിപ്പിലൂടെ മനം കവര്‍ന്ന് കുരുന്ന്- വീഡിയോ

രസകരവും കൗതുകം നിറയ്ക്കുന്നതുമായ പല കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്കും ആരാധകരും ഏറെയാണ്. വളരെ വേഗത്തിലാണ് രസക്കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ചില രസകരങ്ങളായ വീഡിയോകള്‍.  

നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും കുഞ്ഞു കൊഞ്ചല്‍ക്കൊണ്ടും ഒക്കെ പല കുരുന്നുകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു കുഞ്ഞു വാവയുടെ വീഡിയോ. ബോട്ടില്‍ ഫ്‌ളിപ്പ് ചലഞ്ചിലൂടെ കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഈ കുരുന്ന്. 

ലൈല റേ എന്നാണ് ഈ കുഞ്ഞുവാവയുടെ പേര്. നിലത്തിരുന്ന് കളിക്കുകയാണ് കക്ഷി. ഈ സമയം ലൈലയ്ക്ക് അരികിലേയ്ക്കായി ഒരു കുപ്പി ചുഴറ്റി എറിഞ്ഞ് നേരെ നിര്‍ത്താനായി ശ്രമിച്ചു ആരോ ഒരാള്‍. എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ല. ഇതുകണ്ട കുഞ്ഞു ലൈല ചിരിച്ചുകൊണ്ട് കുപ്പി ചുഴറ്റി എറിഞ്ഞ് നേരെ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. 

എന്നാല്‍ തന്റെ ബോട്ടില്‍ ഫ്‌ളിപ്പ് വിജയകരമായി പൂര്‍ത്തിയായത് മനസ്സിലാക്കിയ കുഞ്ഞു ലൈലയുടെ മുഖത്തെ എക്‌സ്പ്രഷനും കുസൃതിച്ചിരിയുമാണ് കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നത്. വീഡിയോ കണ്ടാല്‍ ആരും അറിയാതെ പറഞ്ഞു പോകും 'സോ ക്യൂട്ടെന്ന്...'. അത്രമേല്‍ സുന്ദരമാണ് ആ കുരുന്ന് ഭാവം.  

അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ റെക്‌സ് ചാപ്മാന്‍ ആണ് രസകരവും നിഷ്‌കളങ്കത നിറഞ്ഞതുമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിപ്പേര്‍ ഏറ്റെടുക്കുകയും ചെയ്തു മനോഹരമായ ഈ കുരുന്ന് വീഡിയോ. കുഞ്ഞു ഭാവത്തെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ മിക്കവരും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.