നാല് രാജ്യങ്ങളില്‍ നിന്നുളളവർക്കുകൂടി പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ

നാല് രാജ്യങ്ങളില്‍ നിന്നുളളവർക്കുകൂടി പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: പാകിസ്താൻ ഉൾപ്പെടെ നാല് രാജ്യങ്ങളില്‍ നിന്നുളളവർക്ക് കൂടി പ്രവേശനനിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കും മെയ് 12 ബുധനാഴ്ച രാത്രി 12 മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ട്രാന്‍സിറ്റ് ഫ്ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.


യുഎഇ സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ഔദ്യോഗിക പ്രതിനിധികള്‍, വ്യാപാര വിമാനങ്ങള്‍, ഗോൾഡൻ വിസയുളളവർ- എന്നിവർക്ക് കോവിഡ് നിബന്ധനകളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പരിശോധനാഫലം(നേരത്തെ ഇത് 72 മണിക്കൂറായിരുന്നു), ഫലത്തില്‍ യഥാ‍ർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡ് നിർബന്ധം, വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റ്, 10 ദിവസത്തെ ക്വാറന്റീന്‍, നാലാമത്തേയും എട്ടാമത്തേയും ദിവസം വീണ്ടും പിസിആർ ടെസ്റ്റ്- ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. ഈ നാല് രാജ്യങ്ങളില്‍ നിന്നുളള കാർഗോ വിമാനങ്ങള്‍ക്ക് വിലക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.