ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്തർ വ്യാഴാഴ്ച

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്തർ വ്യാഴാഴ്ച

ദമാം: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സൗദി അറേബ്യ ഉള്‍പ്പടെയുളള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്തർ.

നാളെ റമദാന്‍ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്തറെന്ന് സൗദി അറേബ്യയുടെ ചാന്ദ്രനിരീക്ഷണകമ്മിറ്റിയാണ് അറിയിച്ചത്. ഖത്തറിലും വ്യാഴാഴ്ചയാണ് ഈദുല്‍ ഫിത്തർ.

വ്യാഴാഴ്ച ഇദുല്‍ ഫിത്തറാകുന്നതോടെ അഞ്ച് ദിവസത്തെ അവധിയാണ് യുഎഇയില്‍ സ്വകാര്യ സർക്കാർ മേഖലയ്ക്ക് ലഭിക്കുക.

അതേസമയം ഒമാനിലെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെയായിരിക്കും പ്രഖ്യാപനം നടത്തുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.