യുഎഇയില്‍ 1,508 പേര്‍ക്ക് കോവിഡ്; രണ്ടു മരണം

യുഎഇയില്‍ 1,508 പേര്‍ക്ക് കോവിഡ്; രണ്ടു മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1,508 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,477 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,10,362 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,40,646 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,20,882 പേര്‍ സുഖം പ്രാപിച്ചു. 1,619 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,145 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.