തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി അടക്കം സമ്മർദമെന്ന് ചൂണ്ടിക്കാട്ടിയാണ് കെജിഎംഒഎ സമരത്തിലേക്ക് നീങ്ങുന്നത്.
വ്യാഴാഴ്ച മുതൽ അധിക ജോലികളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകൾ ബഹിഷ്കരിക്കും. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാകുമെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം, കോവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു.