കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു

കുത്തുപറമ്ബ് : കണ്ണൂര്‍ കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചിറ്റാരിപറമ്ബ് ചുണ്ടയില്‍ വെച്ച്‌ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സയ്യിദ് സലാഹുദ്ദീന്‍ (30)ആണ് കൊല്ലപ്പെട്ടത്.

കഴുത്തിനും മറ്റിടങ്ങളിലും വെട്ടേറ്റ ഇയാളെ പോലീസും പ്രവര്‍ത്തകരും തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസ് പ്രതിയാണ് സലാഹുദ്ദീനെന്ന് കണ്ണവം പൊലിസ് അറിയിച്ചു.അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.