കോവിഡ്: പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ബഹ്റിന്‍

കോവിഡ്: പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ബഹ്റിന്‍

മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തേക്കുളള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ബഹ്റിന്‍. ഇന്ത്യ, പാക്കിസ്ഥാൻ,ശ്രീലങ്ക, ബംഗ്ലദേശ്,നേപ്പാൾ എന്നീ രാജ്യങ്ങളില്‍ നിന്ന് ബഹ്റിന്‍ റസിഡൻ‌സ് വിസയുള്ളവർക്ക് മാത്രമാണ് ജൂൺ മൂന്ന് വരെ പ്രവേശനം അനുവദിക്കുക.

സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നുളളവർക്കും നിയന്ത്രണം ബാധകമല്ല. യാത്ര ചെയ്യുന്നവർ രാജ്യത്ത് ഇറങ്ങുന്നതിന് 48 മണിക്കൂറിനുളളിലെടുത്ത ക്യൂആർ കോഡുളള പിസിആർ പരിശോധനാ റിപ്പോർട്ട് കൈയ്യില്‍ കരുതണം. ബഹ്റിനില്‍ എത്തിയാല്‍ വിമാനത്താവളത്തിലും അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പിസിആർ ടെസ്റ്റുണ്ട്. 10 ദിവസം ക്വാറന്റീനും നിർബന്ധമാണെന്ന് അധികൃർ വ്യക്തമാക്കി. നിയന്ത്രണം 23 മുതലാണ് പ്രാബല്യത്തിലാകുന്നത്.

അറിയിപ്പ് നല്‍കി എയർ ഇന്ത്യ

യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അയിപ്പ് നല്‍കി എയർ ഇന്ത്യാ എക്സ്പ്രസ്. നിർദ്ദേശങ്ങള്‍ യാത്രാക്കാർ പാലിക്കണമെന്ന് ട്വീറ്റില്‍ എയർ ഇന്ത്യാ എക്സ്പ്രസ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.