കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്. കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയെന്നതിന് പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കാണ് ജാമ്യം കിട്ടിയത്.
യുഎപിഎ ചുമത്തിയ കേസിലെ 8, 9, 19, 24, 21, 23, 26, 27,22 16 പ്രതികളായ സെയ്തലവി, പി.ടി അബ്ദു, അംജദലി, അബ്ദുല്‍ ഹമീദ്, ജിഫ്സല്, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികള്‍. ഉപാധികളോടെയാണ് ജാമ്യം. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കൊഫെ പോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ചതിനാലാണ് ഹർജി പിൻവലിച്ചത്.