തിരുവനന്തപുരം: യുഡിഎഫ് വലിയ തകര്‍ച്ചയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ജോസ് കെ. മാണിയും മുന്നണി വിട്ടു പോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ജോസ് കെ. മാണി വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷത സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം സഹകരിക്കാന്‍ തയാറാവുകയാണ് ജോസ് കെ. മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏല്പിക്കുന്ന ക്ഷതം ചെറുതല്ല. ഇത് എല്‍ഡിഎഫിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എം. മാണിയോട് ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് യുഡിഎഫാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജനം ഇപ്പോള്‍ ചര്‍ച്ചാ വിഷയമല്ല. ഇപ്പോള്‍ ഉപാധികളില്ലാതെ സഹകരിക്കാനാണ് തീരുമാനം. മറ്റ് കാര്യങ്ങള്‍ ഇടതുമുന്നണി തീരുമാനിക്കും. മുന്നണി മാറാന്‍ ഇല്ലെന്ന് മാണി സി. കാപ്പന് തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.