പന്തീരാങ്കാവ് കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

പന്തീരാങ്കാവ് കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും താഹ ഫസലും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. മാവോവദി ബന്ധമാരോപിച്ച്‌ പത്ത് മാസമായി ഇരുവരും ജയിലില്‍ കഴിയുകയാണ്.

2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ഇവരില്‍ നിന്ന് മാവോവാദി ലഘുലേഖ കണ്ടെത്തിയെന്നാരോപിച്ച്‌ യുഎപിഎ ചുമത്തി. തുടര്‍ന്നാണ് എന്‍ഐഎയുടെ കയ്യിലേക്ക് കേസ് വരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.