കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെഎം മാണിയുടെ മരുമകൻ എം പി ജോസഫ്. ജോസ് കെ മാണിക്ക് എൽഡിഎഫിൽ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസ് കെ മാണിയുടെ സഹോദരി ഭർത്താവ് ജോസഫ് പറഞ്ഞു. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകില്ല.
കോൺഗ്രസ് ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ എംപി ജോസഫ് പറഞ്ഞു. അതേസമയം ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്യും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് പ്രധാന അജണ്ട.