മുന്നണി പ്രവേശനം, തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍: പിസി ജോര്‍ജ്

മുന്നണി പ്രവേശനം, തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍: പിസി ജോര്‍ജ്

തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും എംഎൽഎ വ്യക്തമാക്കി.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കുമെന്നും അത്തരം സീറ്റുകള്‍ ഒരു സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.