പി.ജെ. ജോസഫിനും മോൻസ് ജോസഫിനും സ്‌പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്

പി.ജെ. ജോസഫിനും മോൻസ് ജോസഫിനും സ്‌പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ്

തിരുവന്തപുരം: പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർക്ക് വിപ്പ് ലംഘന പരാതിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വിപ്പ് ലംഘിച്ചുവെന്ന് കാട്ടി റോഷി അഗസ്റ്റിൻ നൽകിയ പരാതിയിലാണ് നടപടി.

നിയമസഭാ രേഖയിൽ വിപ്പ് റോഷി അഗസ്റ്റിനാണ്. എന്നാൽ മോൻസ് ജോസഫാണ് വിപ്പെന്നു കാട്ടി റോഷി അഗസ്റ്റിനും ജയരാജിനും എതിരായി ജോസഫ് വിഭാഗം നൽകിയ പരാതിയും ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഇരുവിഭാഗത്തിൻ്റെ വിശദീകരണവും കേട്ട് നിയമത്തിൻ്റെ എല്ലാ വശവും പരിശോധിച്ച ശേഷമാവും നടപടി എടുക്കുകയെന്നും സ്‌പീക്കർ പറഞ്ഞു.

അയോഗ്യരാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് എത്രയും വേഗം അറിയിക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിച്ചാൽ എംഎൽഎമാർ അയോഗ്യരാകുമെന്നും സ്പീക്കർ പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.