പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ 2016ല്‍ നടന്ന വെടിക്കെട്ട് അപകടം അന്വേഷിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പെടെ 59 പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം. 533 പേജുള്ള കുറ്റപത്രത്തില്‍ 1417 സാക്ഷികളും 1611 രേഖകളും 376 മുതലുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപകടത്തില്‍ 110 പേരാണ് മരണമടഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിസരത്തെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടവും സംഭവിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.