കൊച്ചി കാന്‍സര്‍ സെന്റര്‍ നിർമ്മാണം പുരോഗമിക്കുന്നു

കൊച്ചി കാന്‍സര്‍ സെന്റര്‍  നിർമ്മാണം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി കാൻസർ സെന്റർ നിർമ്മാണപുരോഗതി വിലയിരുത്തി കളക്ടർ എസ് സുഹാസ്. നിർമാണം പുരോഗമിക്കുന്ന ബ്ലോക്കുകളുടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു തന്നെ തുടർന്നുള്ള പ്രവൃത്തികളും പൂർത്തിയാക്കുമെന്നും കളക്ടർ പറഞ്ഞു. വിഡിയോ കോൺഫ്രൻസിലൂടെ ബന്ധപ്പെട്ടവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാൻസർ സെന്ററിന്റെയും മെഡിക്കൽ കോളേജിന്റെയും ഭൂമിയുടെ അതിരുകൾ തിട്ടപ്പെടുത്താനുള്ള നടപടികളും ഉടൻ പൂർത്തിയാക്കും.

കൊച്ചിയുടെ ആരോഗ്യമേഖലയിലെ പ്രധാന പദ്ധതികളിൽ ഒന്നായ കാൻസർ സെന്റർ അതിവേഗത്തിൽ സാക്ഷാത്ക്കരിക്കുകയാണ് ലക്ഷ്യമെന്നും കളക്ടർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.