കൊച്ചി: ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിക്കൊപ്പം എത്തിയ സാഹചര്യത്തിൽ പാലാ സീറ്റ് വിട്ട് നൽകേണ്ടി വരുമെന്ന ചർച്ചകൾ സജീവമായിരിക്കെ കൊച്ചിയിൽ ചേർന്ന എൻസിപി സംസ്ഥാന സമിതി യോഗത്തിൽ പാലാ വിട്ടുകൊടുക്കാനാകില്ലെന്ന് മാണി സി കാപ്പൻ നിലപാടെടുത്തു.
ദേശീയനേതൃത്വത്തിന്റെ പിന്തുണ തേടി മുംബൈയിൽ പോയ ശേഷമായിരുന്നു മാണി സി കാപ്പൻ ഇന്നത്തെ യോഗത്തിനെത്തിയത്. കാപ്പന്റെ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യോഗം പിരിഞ്ഞത്. പാലാ സീറ്റ് വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ ഇനി കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്നും എൻസിപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.