മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ കയേറ്റം ചെയ്തു എന്ന പരാതിയിൽ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. എം. ശിവശങ്കറിനെ പി.ആർ.എസ് ആശുപത്രിയിൽ നിന്ന് മാറ്റുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആശുപത്രി ജീവനക്കാർ വനിതാ മാധ്യമപ്രവർത്തകരുൾപ്പടെയുള്ളവരെ മർദിച്ചത്. മാധ്യമപ്രവർത്തകരുടെ പരാതിയിൽ ആശുപത്രി ജീവനക്കാരൻ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈയേറ്റ ശ്രമത്തിനിടെ മൂന്നു ക്യാമറകൾക്ക് കേടുപാട് സംഭവിച്ചു. മാധ്യമ പ്രവർത്തകരെ മർദിച്ച ശേഷം ആശുപത്രി ജീവനക്കാരൻ കിരൺ ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇയാളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥരെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് മാധ്യമ പ്രവർത്തകർ പിരിഞ്ഞ് പോയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.