ന്യൂഡൽഹി. കാലം ചെയ്ത ഡോക്ടർ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയേ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .ദരിദ്രർക്കും മർദ്ദിത ജനവിഭാഗങ്ങൾക്കും ആയി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെത്. മെത്രാപ്പോലീത്തായുടെ നവതി ആഘോഷത്തിലെ പ്രസംഗവും മോദി തൻറെ ട്വിറ്ററിൽ പങ്കുവെച്ചു. സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ ജീവിതമായിരുന്നു അദ്ദേഹത്തിൻറെത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു