കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സണ്‍ഡേ സംവാദ് പരിപാടിയുടെ ഭാഗമായി നവ മാധ്യമങ്ങളില്‍ ഇട്ട കുറിപ്പിലാണ് കേരളത്തില്‍ രോഗവ്യാപനം കൂടുന്നതില്‍ ഹര്‍ഷ വര്‍ധന്‍ ആശങ്ക അറിയിച്ചത്.

ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം നടത്തിയ കേരളത്തില്‍ പിന്നീട് വീഴ്ച ഉണ്ടായതായി മന്ത്രി പറഞ്ഞു. സംഭവിച്ച വീഴ്ചകള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.