കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കോവിഡ് രോഗികളുടെ പ്രതിഷേധം. വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന് പരാതിപ്പെട്ട് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നായിരുന്നു രോഗികളുടെ ആവശ്യം.

ആശുപത്രി അധികൃതർ ചർച്ചക്ക് തയാറായതിനെ തുടർന്ന് രോഗികൾ പ്രതിഷേധം അവസാനിപ്പിച്ചു. ആശുപത്രിയിൽ വൃത്തിഹീനമായ സാഹചര്യമാണെന്നും ഭക്ഷണ അവശിഷ്ടങ്ങൾ ബാത്ത്റൂമിൽ ദിവസങ്ങളോളമായി ചിതറിക്കിടക്കുകയാണെന്നും രോഗികൾ ആരോപിച്ചു.

നാളെ രാവിലെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അധികൃതർ വാക്ക് നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായാലെ പ്രഭാതഭക്ഷണം കഴിക്കുവെന്ന് രോഗികൾ പറഞ്ഞതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്ക് മുൻപ് ഭക്ഷണം ലഭിക്കാൻ വൈകി എന്ന് ആരോപിച്ച് കോവിഡ് രോഗികൾ പ്രതിഷേധിച്ചിരുന്നു..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.