ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

ചെന്നൈക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

 ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗ് 37ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സിഎസ്കെ നായകൻ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പരുക്കേറ്റ ഡ്വെയിൻ ബ്രാവോയ്ക്ക് പകരം ജോഷ് ഹേസൽവുഡ് ടീമിലെത്തി. കരൺ ശർമ്മയ്ക്ക് പകരം പീയുഷ് ചൗളയും കളിക്കും. രാജസ്ഥാനിൽ ജയ്ദേവ് ഉനദ്കട്ട് പുറത്തായി. പകരം അങ്കിത് രാജ്പൂത് ടീമിലെത്തി.

പോയിൻ്റ് ടേബിളിൽ യഥാക്രമം എട്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം അവസാനത്തെ പ്രതീക്ഷയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കാൻ സാധ്യത ഉണ്ട്. ഇരു ടീമുകളും 9 മത്സരങ്ങൾ വീതം കളിച്ചപ്പോൾ 3 ജയം സഹിതം 6 പോയിൻ്റുണ്ട്. പങ്കെടുത്ത എല്ലാ സീസണുകളിലും പ്ലേ ഓഫിൽ കടന്ന ടീമെന്ന റെക്കോർഡ് ചെന്നൈക്ക് കൈമോശം വരുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.