തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യു.ഡി.എഫ് കൺവീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടി നിലപാട് അറിയിച്ചത്. വിശദമായി ചർച്ച ചെയ്യുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ അറിയിച്ചു. കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാർ, പേരാമ്പ്ര, കൂത്തുപറമ്പ് അല്ലെങ്കിൽ തളിപ്പറമ്പ്, പട്ടാമ്പി അല്ലങ്കിൽ ഒറ്റപ്പാലം സീറ്റുകൾ നൽകണമെന്നാണ് ലീഗിന്റെ ആവശ്യം.
മലബാറിൽ മൂന്ന് സീറ്റും, മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. 23 ന് നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം സീറ്റുകൾ സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങും. എം. എം ഹസൻ പാണക്കാട് എത്തിയപ്പോഴാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്.