കൊച്ചി: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട ഭാഗിക സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുള്ള സ്റ്റെ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദവും ആവശ്യപ്പെട്ടായിരുന്നു സിബിഐ ഹർജി സമർപ്പിച്ചത്.
കോടതി എതിര്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ എതിര്‍ സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ മറുപടി. വകുപ്പ്തല കാര്യം ആയതിനാൽ ആണ് കാലതാമസം എന്നും സിബിഐ വിശദീകരിച്ചു. എന്നാൽ പിന്നെ എന്തിനാണ് വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്ന് കോടതി ചോദിച്ചു.