എം ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യുന്നു: പികെ കൃഷ്ണദാസ്

എം ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യുന്നു: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നുവെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ സ്വർണക്കടത്തിലുള്ള പങ്ക് അറിയാമെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

ഹവാല ഇടപാട് ആരംഭിച്ചത് ക്ലിഫ് ഹൗസിൽ നിന്നാണ്. ക്ലിഫ് ഹൗസിലെ സിസിടിവികൾ നശിപ്പിച്ചത് ആസൂത്രിതമായാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിന് സ്വബോധം നഷ്ടപ്പെട്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്തോറും പാർട്ടിക്ക് വല്ലാത്ത അസ്വസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.