കോട്ടയം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന നിർവ്വാഹക സമിതി നാളെ യോഗം ചേരും. മറ്റന്നാൾ ചേരുന്ന എൽഡിഎഫ് യോഗത്തിൽ അറിയിക്കാനുള്ള നിലപാട് നിർവാഹകസമിതി കൈക്കൊള്ളും. ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കുന്നതിനെ അനുകൂലിക്കുന്നെങ്കിലും ബാക്കിനിൽക്കുന്ന ആശങ്കകൾ യോഗത്തിൽ ഉയർന്നുവരും.
മുന്നണിയിൽ വന്നയുടൻ ഘടകകക്ഷിയാക്കാനുള്ള നീക്കത്തോട് പാർട്ടിയിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുവരെ മുന്നണിയുമായി സഹകരിപ്പിച്ചശേഷം ഘടകകക്ഷിയാക്കിയാൽ മതിയെന്ന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യമുയർന്നേക്കും. ജോസ് വിഭാഗത്തിന്റെ ജനകീയ അടിത്തറ എത്രത്തോളം വിപുലമാണെന്നതിൽ സംശയം ഉയർന്നേക്കും. മുന്നണി പ്രവേശനത്തിൽ സിപിഐഎം അമിതാവേശം കാണിക്കുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിക്കപ്പെടും