നടൻ പൃഥിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു

നടൻ പൃഥിരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു

 കൊച്ചി: നടൻ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവിവരങ്ങൾ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചു. തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെല്ലാം പരിശോധന നടത്തുകയും ക്വാറന്റീനിൽ പോകണമെന്നും താരം അഭ്യർഥിച്ചു. ജനഗണമന എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.