തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. കനറാ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് ആണ് പണം മോഷ്ടിക്കപ്പെട്ടത്. ബാങ്ക് അധികൃതർ പെരൂർ കട പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംഘമാണു തട്ടിപ്പിനു പിന്നിലെന്നാണ് പോലീസിന് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിൽ പോലീസ് പരിശോധിച്ചു.
പ്രതികൾ മോഷണം നടത്തുന്നതിന്റെ തെളിവുകൾ സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ എസ് ബി ഐ ബാങ്ക് കേന്ദ്രികരിച്ചും തട്ടിപ്പ് നേരത്തെ നടന്നിട്ടുണ്ട്. എത്ര രൂപ നഷ്ടമായി എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പരിശോധിച്ചതിനുശേഷം വിശദമായ അന്വേഷണം തുടങ്ങുമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.