കൊവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃക: രാഹുൽ ഗാന്ധി

കൊവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃക: രാഹുൽ ഗാന്ധി

വയനാട്: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയെന്ന് രാഹുൽഗാന്ധി എംപി. കൊവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

മികച്ച സംവിധാനങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തെ വ്യത്യസ്തമാക്കുന്നത്.

ഡോക്ടർമാർ ആരോഗ്യപ്രവർത്തകർ തദ്ദേശസ്ഥാപനങ്ങൾ എന്നിവയ്ക്കൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന് നടത്തുന്ന പ്രതിരോധപ്രവർത്തനം കേരളത്തിലെ മാത്രം പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സർക്കാരുമായി അഭിപ്രായവ്യത്യാസം ഉള്ളത് ആശയപരമായി മാത്രമാണ്. രാജ്യത്തെ പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ നടുവൊടിക്കും വയനാട്ടിലെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉണ്ടാകണം. വയനാട്ടിലെ അരിക്ക് ആഗോള വിപണന സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.