വാളയാർ വിഷമദ്യ ദുരന്തം: വിഷമദ്യം കണ്ടത്തിയെന്ന് പൊലീസ്

വാളയാർ വിഷമദ്യ ദുരന്തം: വിഷമദ്യം കണ്ടത്തിയെന്ന് പൊലീസ്

വാളയാർ : വാളയാർ ദുരന്തത്തിൽ ചെല്ലങ്കാവ് കോളനിയിലുള്ളവർ കഴിച്ചത് വിഷമദ്യം ആണ് എന്ന് പൊലീസ്. ചെല്ലങ്കാവ് കോളനിക്ക് സമീപത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ കന്നാസിൽ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം. കഴിഞ്ഞ ദിവസമാണ് വാളയാറിൽ വിഷമദ്യ ദുരന്തം നടന്നത്. അഞ്ച് പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.