ഇരിഞ്ഞാലക്കുട രൂപത ഇനി മുതൽ കൊടുങ്ങല്ലൂർ - ഇടിഞ്ഞാലക്കുട രൂപത. സിറോ മലബാർ സഭയുടെ വീരപുത്രനും അഖിലേന്ത്യയുടെ മെത്രാപ്പൊലീത്തയും വിശുദ്ധനും പണ്ഡിതനും രക്തസാക്ഷിയും പരസ്യ വണക്കത്തിനു അർഹനുമായ മാർ യൗസേപ്പ് കരിയാറ്റിൽ മെത്രാപ്പൊലീത്തയുടെഓർമ്മ ദിവസം ദിവ്യ ബലി മദ്ധ്യേയാണ് ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഈ കാര്യം അറിയിച്ചത്. രൂപതയുടെ പേര് ഇപ്രകാരം ഉപയോഗിക്കാനുള്ള അനുവാദം നമുക്ക് ലഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നും അഭിവന്ദ്യ പിതാവറിയിച്ചു.