ഗിഫ്റ്റ് കാര്‍ഡുകള്‍ക്കും ക്യാഷ് ബാക്ക് വൗച്ചറുകള്‍ക്കും ഇനി നികുതി ബാധകം

ഗിഫ്റ്റ് കാര്‍ഡുകള്‍ക്കും ക്യാഷ് ബാക്ക് വൗച്ചറുകള്‍ക്കും ഇനി  നികുതി ബാധകം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നികുതി പരിധി ഉയര്‍ത്തിയതിനാല്‍ ഗിഫ്റ്റ് വൗച്ചറുകളും ക്യാഷ് ബാക്ക് ഓഫറുകളും ഇനി പഴയത് പോലെ ലാഭകരമാകില്ല. ഇ-വൗച്ചറുകള്‍ക്ക് 18 ശതമാനമാണ് നികുതി നല്‍കേണ്ടി വരിക. അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗിന്റെ ഇടപെടല്‍ മൂലമാണ് വൗച്ചറുകള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയിരിക്കുന്നത്.

എല്ലാ ഉല്‍പന്നങ്ങളുടെ വൗച്ചറുകള്‍ക്കും നികുതി ബാധകമാകും. കുറഞ്ഞ നികുതി സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്കാണ് ക്യാഷ് ബാക്ക് അല്ലെങ്കില്‍ ഗിഫ്റ്റ് വൗച്ചര്‍ നല്‍കുന്നതെങ്കിലും ഇതിന് 18 ശതമാനം നികുതി നല്‍കണം. ആഭരണങ്ങള്‍, നിത്യോപയോഗ സാധനങ്ങളായ ഭക്ഷ്യ എണ്ണ, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം ചായ, കാപ്പി, മുതലായവക്കൊക്കെ ഇത് ബാധകമാകും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ജീവന്‍ രക്ഷിക്കുന്ന മരുന്നുകള്‍ എന്നിവക്കും ഇത് ബാധകമാണ്. കുറഞ്ഞ സ്ലാബിലെ ഉല്‍പന്നങ്ങള്‍ ആണിത്.

നികുതി ഇളവ് നല്‍കുന്ന ജിഎസ്ടി നിയമങ്ങളിലെ നേരത്തെ പരാമര്‍ശിച്ചിട്ടുള്ള പ്രത്യേക വ്യവസ്ഥകളും ഒഴിവാക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഓഫറുകളുടെ ഭാഗമായി പ്രത്യേക വൗച്ചറുകള്‍ നല്‍കുന്നവര്‍ക്കും കൈമാറിയിട്ടുള്ളവര്‍ക്കും ഇത് തിരിച്ചടിയായേക്കും. ഗിഫ്റ്റ് വൗച്ചറുകള്‍, ക്യാഷ് ബാക്ക് വൗച്ചറുകള്‍, ഒന്നിലധികം ഓപ്ഷനുകളുള്ള ഇ -വൗച്ചറുകള്‍ എന്നിവക്ക് നികുതി ബാധകമാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.