കോവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്കരിച്ച് ആരോഗ്യവകുപ്പ്

കോവിഡ് ടെസ്റ്റുകളുടെ നിരക്ക്   പരിഷ്കരിച്ച്  ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് നിർണയത്തിനായി ലാബുകളിൽ നടക്കുന്ന പരിശോനയുടെ നിരക്ക് പരിഷ്കരിച്ച് ആരോഗ്യവകുപ്പ്. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍ സിസ്റ്റം)- 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ്- 2100 രൂപ, ആന്റിജന്‍ ടെസ്റ്റ്- 625 രൂപ, ജീന്‍എക്‌സ്പര്‍ട്ട്- 2500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആര്‍) അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകള്‍ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.