സർക്കാർ ജോലിയിലും 10% സാമ്പത്തിക സംവരണം

സർക്കാർ ജോലിയിലും 10% സാമ്പത്തിക സംവരണം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും മറ്റ് സംവരണങ്ങൾ ഒന്നും ഇല്ലാത്തവരുമായ മുന്നോക്ക വിഭാഗക്കാർക്ക് സർക്കാർ ജോലിയിൽ 10% സംവരണം നൽകുന്ന ചട്ടഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടം ആണ് ഭേദഗതി ചെയ്യുക. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലാണ് പ്രാബല്യത്തിൽ വരിക.

നിയമവകുപ്പ് അംഗീകരിച്ചാൽ ഒരാഴ്ചയ്ക്കകം വിജ്ഞാപനം പുറപ്പെടുവിക്കും. എന്നാൽ കെ എ എസ് നിയമനത്തിന് അടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്ഞാപനത്തിന് മുൻകാലപ്രാബല്യം നൽകണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. സർക്കാർ നിയമനങ്ങൾക്ക് 50 ശതമാനം സംവരണം ആണ് ഇപ്പോഴുള്ളത്. പട്ടിക വിഭാഗത്തിനും പിന്നോക്ക സമുദായങ്ങൾക്കുമാണ് ഇത് നൽകുന്നത്. ബാക്കി 50 ശതമാനത്തിൽനിന്ന് 10% എടുത്താണ് സാമ്പത്തിക സംവരണം അർഹരായവർക്ക് നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി തയ്യാറാക്കിയ അതേ മാനദണ്ഡങ്ങൾ തന്നെയാകും പി എസ് സി നിയമനത്തിനും കണക്കിലെടുക്കുക എന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.