പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അഞ്ചാംപ്രതി. ആറന്മുള സ്വദേശിയിൽ നിന്നും 28.7 5 ലക്ഷം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് പ്രവർത്തിക്കുന്ന ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിയിൽ ഷെയർ ഹോൾഡർ ആക്കാം എന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത് എന്നാണ് കേസ്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ ആണ് ഒന്നാം പ്രതി. രണ്ടാംപ്രതി വിജയനും മൂന്നാംപ്രതി സേവ്യറും ആണ്.