പത്തനംതിട്ട: ആറന്മുള സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരൻ. കേസുമായി യാതൊരു ബന്ധവും തനിക്കില്ല. പരാതിക്കാരനുമായി ദീർഘനാളുകളായി പരിചയമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്നും കുമ്മനം പറഞ്ഞു.
പ്ലാസ്റ്റിക്കിനെതിരെ പ്രകൃതിദത്ത ഉത്പന്നങ്ങൾ നിർമിക്കുന്ന സംരംഭത്തെ മാത്രമാണ് പ്രോത്സാഹിപ്പിച്ചത് എന്നു അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ കേസ് എടുത്തപ്പോൾ പോലും തന്നോട് ഒന്നും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.