പ്രാദേശിക തലത്തിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ട എന്ന വാർത്ത അടിസ്ഥാനരഹിതം: രമേശ് ചെന്നിത്തല

പ്രാദേശിക തലത്തിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ട എന്ന വാർത്ത അടിസ്ഥാനരഹിതം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു എന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി ദേശീയ നേതാവാണ്,രാഹുൽഗാന്ധിയുടെ പ്രതികരണത്തെ അങ്ങനെ വേണം കാണാൻ എന്നാണ് താൻ അഭിപ്രായപ്പെട്ടത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.