യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും

യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും

കൊച്ചി: യുഡിഎഫ് ഉന്നതാധികാര സമിതിയോഗം ഇന്ന് കൊച്ചിയിൽ ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ചയാകും എന്നാണ് സൂചന.

കേരള കോൺഗ്രസ് മത്സരിച്ചിരുന്ന സീറ്റുകൾ തർക്കമില്ലാതെ ഏത് രീതിയിൽ വിവിധ ഘടക കക്ഷികൾക്ക് നൽകാനാകും എന്ന കാര്യവും യോഗത്തിൽ ചർച്ചയാകും . ഉന്നതാധികാര യോഗത്തിനുശേഷം ഉച്ചയ്ക്ക് യുഡിഎഫ് ജില്ലാ നേതാക്കളുടെ യോഗവും കൊച്ചിയിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.