തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടാൻ ഒരുങ്ങി സർക്കാർ. അടിയന്തരമായി 15 സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാനാണ് തീരുമാനം. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് കണക്കിലെടുത്താണ് നടപടി.
സൈബർ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കൂടുതൽ സൈബർ സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.