നീതിക്കായി വാളയാർ പെൺകുട്ടികളുടെ അമ്മ: സമരം രണ്ടാം ദിവസത്തിലേക്ക്

നീതിക്കായി വാളയാർ പെൺകുട്ടികളുടെ അമ്മ: സമരം രണ്ടാം ദിവസത്തിലേക്ക്

പാലക്കാട്‌: വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം ഇന്ന് രണ്ടാം ദിവസം. പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് രാവിലെ സമരപ്പന്തലിലെത്തും. രാവിലെ 10:30 നാണ് രമേശ് ചെന്നിത്തല സമരപ്പന്തൽ സന്ദർശിക്കുന്നത്.

പെൺകുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുൻപിൽ സത്യാഗ്രഹം നടത്തിയപ്പോഴും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണയുമായി എത്തിയിരുന്നു. സമരപ്പന്തൽ സന്ദർശിച്ചതിനുശേഷം വാളയാറിൽ വ്യാജമദ്യം കഴിച്ച് മരിച്ച ആദിവാസി കോളനിയും രമേശ് ചെന്നിത്തല സന്ദർശിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.