പത്തനംതിട്ട: ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കും. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ചൊവ്വാഴ്ച ഹർജി ഫയൽ ചെയ്യാനാണ് തീരുമാനം
പോലീസ് നടപടികൾ കൃത്യമായി പാലിച്ചില്ലന്നും ഉന്നത പദവിയിലിരിക്കുന്ന ആളുകൾക്കെതിരെ കേസ് എടുക്കുന്നതിനു മുൻപ് പാലിക്കേണ്ട കാര്യങ്ങളിൽ പോലീസ് വീഴ്ച വരുത്തിയെന്നും കുമ്മനം ആരോപിച്ചു. സംഭവത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ രാംകുമാർ മുഖേനയായിരിക്കും ഹർജി ഫയൽ ചെയ്യുക