വാഷിങ്ടന്‍: അമേരിക്കയില്‍ ഫൈസര്‍ വാക്സിന്റെ മൂന്നാം ഡോസിന് ഔദ്യോഗിക അനുമതിയായി. മൂന്നാം ഡോസ് ആദ്യം നല്‍കുക 65 വയസ്സിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമായിരിക്കും. രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം കഴിഞ്ഞാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
മൂന്നാം ഡോസ് നല്‍കാന്‍ അനുമതി ആയെങ്കിലും 16 വയസ്സിന്റെ മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കില്ല. കൂടുതല്‍ പഠനം നടത്തിയ ശേഷം 16 വയസ്സിന്റെ മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് നല്‍കും. ഇതുവരെ 22 മില്യണ്‍ ആളുകള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ പകുതിയോളം പേര്‍ 65 വയസ്സിനു മുകളിലുള്ളവരാണ്. ബൂസ്റ്റര്‍ നല്‍കാനായി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് യു എസ് അറിയിച്ചു. നേരത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെതിരെ ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇസ്രയേലില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഫൈസറിന്റെ മൂന്നാം ഡോസ് വാക്സിന്‍ എടുത്തിരുന്നു. ഡെല്‍റ്റ വേരിയന്റ് വ്യാപനം മന്ദഗതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 60 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള കാമ്പയിനിന്റെ ഭാഗമായിരുന്നു ഇസ്രയേല്‍ ആരോഗ്യവകുപ്പിന്റ പദ്ധതി.