കോപ്പല്‍ (ഡാളസ്): കോപ്പല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ജൂലൈ 27 വരെ പത്ത് ദിവസങ്ങളിലായി ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെയാണ് തിരുനാള്‍ ആഘോഷിക്കുന്നത്.
ചിക്കാഗോ രൂപതാ ദിനമായി ആചരിക്കുന്ന ഇന്ന് വൈകുന്നേരം ആറിന് ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് ഏഴിന് തിരുനാള്‍ കൊടിയേറ്റവും നടക്കും. തുടര്‍ന്ന് നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തിരുനാള്‍ ദിവസങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ നൊവേന, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയ്ക്ക് പുറമേ ദാസന്‍/ദാസി സമര്‍പ്പണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം ആറിന് ഫാ. സിബി സെബാസ്റ്റ്യന്‍ MSTയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ സമൂഹബലിയും, തുടര്‍ന്ന് പ്രദക്ഷിണവും സ്‌നേഹവിരുന്നും (Agape) നടക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ടും അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂരും അറിയിച്ചു.
തിരുനാള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ തോമസ് ആലക്കല്‍ (2148992543), അപ്പച്ചന്‍ ഔസേപ്പ് (9727546885), സിജി ജോര്‍ജ് (8458934465), ജയിമോന്‍ എം. ജോസഫ് (4692314140) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.