ഭവന, വാഹന വായ്പകള്‍ക്ക് അടക്കം ഉത്സവകാല ഓഫറുകളുമായി എസ്ബിഐ

ഭവന, വാഹന വായ്പകള്‍ക്ക് അടക്കം ഉത്സവകാല ഓഫറുകളുമായി എസ്ബിഐ

കൊച്ചി: ഉത്സവകാല ഓഫറുകളുടെ ഭാഗമായി ഭവന, വാഹന വായ്പകള്‍ക്ക് എസ്ബിഐ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം ലോണിനാണ് ഏറ്റവും വലിയ ഓഫറുകള്‍.

വായ്പാ തുക പരിഗണിക്കാതെ 6.7 ശതമാനം നിരക്കില്‍ ഉത്സവകാല ഓഫറുകളുടെ ഭാഗമായി എസ്ബിഐ ഭവന വായ്പകള്‍ സ്വന്തമാക്കാം. ഇതാദ്യമായാണ് ഇത്തരം ഒരു ഓഫര്‍. ഉയര്‍ന്ന തുകയിലുള്ള ഭവന വായ്പകള്‍ക്കും കുറഞ്ഞ പലിശ നല്‍കിയാല്‍ മതി എന്നതാണ് പ്രധാന നേട്ടം.

മറ്റൊരു ബാങ്കില്‍ നിന്ന് എസ്ബിഐയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഹോം ലോണിനും കുറഞ്ഞ നിരക്ക് നല്‍കിയാല്‍ മതിയാകും. 75 ലക്ഷം രൂപയുടെ ഹോം ലോണ്‍ എടുക്കുന്നയാള്‍ക്ക് 7.15 ശതമാനം ആണ് ഇപ്പോള്‍ പലിശ നല്‍കേണ്ടതെങ്കില്‍ ഓഫറില്‍ 6.7 ശതമാനം നിരക്കില്‍ ലോണ്‍ എടുക്കാം. പ്രോസസിംഗ് ചാര്‍ജുകള്‍ ഈടാക്കില്ല

ഉപയോക്താക്കള്‍ക്കായി എസ്ബിഐ വിവിധ കാര്‍ ലോണുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ സാധാരണ കാര്‍ ലോണും എന്‍ആര്‍ഐ ലോണും ഒക്കെ ഉള്‍പ്പെടുന്നു. 7.75 ശതമാനം മുതലാണ് പലിശ നിരക്ക്. ഫെസ്റ്റീവ് ഓഫറുകളുടെ ഭാഗമായി ലോണ്‍ എടുക്കുമ്പോള്‍ പ്രോസസിംഗ് നിരക്കില്‍ പൂര്‍ണമായ ഇളവ് ലഭിക്കും.

ഏഴു വര്‍ഷം വരെയാണ് കാര്‍ ലോണ്‍ തിരിച്ചടവ് കാലാവധി. ഓണ്‍ റോഡ് തുകയുടെ 90 ശതമാനം വരെയാണ് ലോണ്‍ ലഭിക്കുക. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും ലോണ്‍ ലഭ്യമാണ്. 9.75 ശതമാനം മുതല്‍ 13.25 ശതമാനം വരെയാണ് പലിശ. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ താരതമ്യേന പലിശ നിരക്ക് കൂടുതലാണ്.

സ്വര്‍ണ പണയ വായ്പകള്‍ക്കും പലിശ കുറവാണ്. 0,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് എസ്ബിഐ ഗോള്‍ഡ് ലോണായി നല്‍കുന്നത്. 7.5 ശതമാനമാണ് പലിശ നിരക്ക്. 500 രൂപയും ജിഎസ്ടിയുമാണ് പ്രോസസിംഗ് ചാര്‍ജായി ഈടാക്കുന്നതെങ്കിലും ഉത്സവകാല ഓഫറുകളുടെ ഭാഗമായി ലോണ്‍ എടുക്കുന്നവര്‍ക്ക് പ്രോസസിംഗ് ഫീസ് ഇളവ് ലഭിക്കും. യോനോ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ലോണിനായി അപേക്ഷിക്കാം. യോനോയിലൂടെയുള്ള വായ്പകള്‍ക്കാള്‍ ഈ ഇളവ് ബാധകമാവുക. 18 വയസിനു മുകളിലുള്ള ആര്‍ക്കും ലോണ്‍ ലഭ്യമാകും.

ഒരു ലക്ഷം രൂപയ്ക്ക് 1,832 രൂപ എന്ന നിരക്കില്‍ വ്യക്തിഗത വായ്പയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീ അപ്രൂവ്ഡ് വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ വിവിധ പേഴ്‌സണല്‍ ലോണുകള്‍ എസ്ബിഐ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 20 ലക്ഷം രൂപ വരെയാണ് വ്യക്തിഗത വായ്പ നല്‍കുക.

2022 ജനുവരി 31 വരെ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞ ശമ്പളം 15,000 രൂപയായിരിക്കണം. 25,000 രൂപയാണ് ഏറ്റവും കുറഞ്ഞ ലോണ്‍ തുക. പരമാവധി ആറ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. നേരത്തെ തുക തിരിച്ചടക്കുന്നതിന് ചാര്‍ജുകള്‍ ബാധകമാകും. യോനോ ആപ്പിലൂടെ ലോണിനായി അപേക്ഷിച്ചാല്‍ അധിക ഓഫര്‍ ലഭിക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.