പാം ബീച്ച്(ഫ്ലോറിഡ):മുവാറ്റുപുഴ, വാഴക്കുളം ചക്കാലക്കുന്നേൽ പരേതനായ സി വി ജോസഫിന്റെ പുത്രൻ ജോർജ് ജോസഫ് (സജി-45) ഫ്ളോറിഡയിലെ പാം ബീച്ചിൽ നിര്യാതനായി. ഇന്നലെ രാവിലെ ആയിരുന്നു മരണം സംഭവിച്ചത്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് സജിയുടെ കുടുംബം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു സജി.
ഭാര്യ: ഷിബി ജോർജ്
മാതാവ്: മരിയ ജോസഫ് ( വൈക്കം ചാഞ്ചാറ കുടുംബാംഗം)
മക്കൾ: ഷോൺ, എലിസബത്ത് , തെരേസ
സഹോദരങ്ങൾ : സപ്ന മത്തായി (USA ), ജോമി ജോസഫ് (UAE)
ശവസംസ്കാരം ബുധനാഴ്ച നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.