ചാലക്കുടിയിൽ കോവിഡ് ജാഗ്രത : വ്യാപാരസ്ഥാപനങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

ചാലക്കുടിയിൽ കോവിഡ് ജാഗ്രത : വ്യാപാരസ്ഥാപനങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

ചാലക്കുടി: നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചാലക്കുടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ ചൊവ്വ,ബുധൻ ദിവസങ്ങളിൽ അടച്ചിടും. ആവശ്യമില്ലാതെ ആരും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ പാടില്ല. അനാവശ്യമായി റോഡുകളിൽ ഇറങ്ങിയാൽ ദുരന്തനിവാരണ ആക്ട് പ്രകാരം പോലീസ് കേസെടുക്കും. പാൽ, പത്രം, മരുന്ന്, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.