പൃഥ്വിരാജിന്റെ ഭ്രമം ഒടിടി റിലീസിന് എത്തുന്നു ; ഏഴിന് ആമസോണ്‍ പ്രൈമിൽ

പൃഥ്വിരാജിന്റെ ഭ്രമം ഒടിടി റിലീസിന് എത്തുന്നു ; ഏഴിന് ആമസോണ്‍ പ്രൈമിൽ

പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഭ്രമം. ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിന് എത്തും. കോൾഡ് കേസിനും കുരുതിക്കും പിന്നാലെയാണ് പൃഥ്വിരാജിന്റെ ഭ്രമം ഒടിടി റിലീസിന് എത്തുന്നു. ആദ്യ രണ്ട് രണ്ടു ചിത്രങ്ങളും ജനഹൃദയങ്ങളെ ആഴത്തിൽ കീഴടക്കിയിരുന്നു. ഭ്രമം സിനിമയിലും അതേ അനുഭവം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ബോളിവുഡിൽ മികച്ച വിജയം നേടിയ ആയുഷ്മാൻ ഖുറാനയുടെ  'അന്ധാധുനി'ന്റെ റീമേക്ക് ആണ് ഭ്രമം. റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം എ പി ഇന്റര്‍നാഷണല്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. 

ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്‍മി, അനന്യ, ശങ്കര്‍, സുധീര്‍ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.