കാലവർഷം പിൻവാങ്ങി; നാളെ തുലാവര്‍ഷം എത്തിയേക്കും

കാലവർഷം പിൻവാങ്ങി; നാളെ തുലാവര്‍ഷം എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. തുലാവര്‍ഷം നാളത്തോടെ ദക്ഷിണ ഇന്ത്യന്‍ ഉപദ്വീപില്‍ പ്രവേശിക്കുന്നതിന്റെ ഫലമായി തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോരജില്ലകളിലും അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായി പിന്‍വാങ്ങും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.