തിരുവനന്തപുരം: മന്ത്രിമാർ പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ഈ പി ജയരാജനും കെ ടി ജലീലും ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകും. കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നതാണ് കേസ്. കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ആവശ്യം തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രണ്ട് മന്ത്രിമാരും കോടതിയിൽ ഹാജരാകുന്നത്.