ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി വിധി പറയും

ശിവശങ്കറിന്റെ  മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി വിധി പറയും

കൊച്ചി : സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്മെന്റ് കേസുകളിലാണ് കോടതി വിധി പറയുക. ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് വാദം. അറസ്റ്റ് ഒഴിവാക്കാൻ ഉള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസം എന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ശിവശങ്കറിന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. എന്നാൽ തനിക്ക് മാനസികമായ പീഡനങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ടെന്നും കള്ളക്കടത്ത് ഇടപാടിൽ പങ്കില്ലെന്നും ആണ് ശിവശങ്കറിന്റെ വാദം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.